Ayodhya Ram Temple: അടുത്തവർഷം പൂർത്തിയാകും: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് ചിലവ് 1,800 കോടി
Photo - Twitter
2023 ഡിസംബറോടെ ക്ഷേത്രനിർമ്മാണം പൂർത്തിയാകുമെന്നും 2024 മകരസംക്രാന്തി ഉത്സവത്തോടെ ക്ഷേത്രം ജനങ്ങൾക്ക് തുറന്നുനൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു. ഫൈസാബാദിൽ ചേർന്ന് ട്രസ്റ്റ് യോഗത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.