കണ്ണുകള്‍ നിറഞ്ഞൊഴുകി, പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലി, വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (10:26 IST)
പത്തൊമ്പതാം നൂറ്റാണ്ട് സിനിമ കണ്ടവര്‍ നടി കയാദു ലോഹര്‍ അവതരിപ്പിച്ച നങ്ങേലിയെ മറന്നു കാണില്ല. ബിഗ് സ്‌ക്രീനില്‍ തന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ കണ്ട് സന്തോഷം കൊണ്ട് കയാദുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

മികച്ച പ്രതികരണങ്ങളുമായി വിനയന്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ നിരവധി ഹൗസ് ഫുള്‍ ഷോകള്‍ സിനിമയ്ക്ക് ലഭിച്ചു. തിയേറ്ററില്‍ എത്തി അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമൊക്കെ ആദ്യ ഷോ കണ്ടിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നടയിലുമുള്‍പ്പെടെ അഞ്ചുഭാഷകളില്‍ ഒരേ സമയം റിലീസുണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന നവോത്ഥാന നായകന്‍ തന്റെ സഹജീവികള്‍ക്കായി നടത്തിയ പോരാട്ടത്തിന്റെ കഥ ആക്ഷന്‍ പാക്ഡ് ആയ ഒരു മാസ്സ് എന്റര്‍ടെയിനറായി തന്നെയാണ്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :