കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (09:11 IST)
ഇക്കഴിഞ്ഞ ദിവസമായിരുന്നു നടി ശ്രിയ ശരണ്‍ ജന്മദിനം ആഘോഷിച്ചത്.നാല്‍പ്പതാം വയസ്സിലും ശ്രിയയ്ക്ക് ഒരു മാറ്റവുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മകള്‍ രാധയ്‌ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് നടി. മാലിദ്വീപില്‍ നിന്നുള്ള തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും പങ്കിട്ടിരിക്കുകയാണ് ശ്രിയ.
2018 ലായിരുന്നു ശ്രിയ ശരണും ആന്‍ഡ്രേയ് കൊഷ്ചീവും വിവാഹിതരായത്. ഇക്കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ആയിരുന്നു കുഞ്ഞ് ജനിച്ച വിവരം താരം ലോകത്തെ അറിയിച്ചത്.
സംഗീത ആല്‍ബങ്ങളിലൂടെ തുടങ്ങിയ അഭിനയ ജീവിതം ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയാക്കി മാറ്റി.തെലുഗു , തമിഴ്, ഹിന്ദി ഭാഷകളിലുള്ള ചിത്രങ്ങളില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ താരത്തിനായി.
ഹരിദ്വാറിലാണ് ശ്രിയ ജനിച്ചത്. അവിടുത്തെ ഒരു കമ്പനിയിലെ ജോലിക്കാരന്‍ ആയിരുന്നു അച്ഛന്‍. പിന്നീട് കുടുംബം ഡല്‍ഹിയിലേക്ക് മാറി.