Sanju Samson: സീനിയർ താരങ്ങൾക്ക് വീണ്ടും വിശ്രമം!, ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ ടീമിൽ സഞ്ജുവും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (13:48 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കുമെന്ന് റിപ്പോർട്ട്. ടി20 ലോകകപ്പിൽ കളിക്കുന്ന താരങ്ങൾക്ക് പരമ്പരയിൽ വിശ്രമം നൽകുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ശിഖർ ധവാനായിരിക്കും പരമ്പരയിൽ ഇന്ത്യൻ നിരയെ നയിക്കുക.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇതിൽ ഏകദിന പരമ്പരയ്ക്കാണ് സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നത്. ഒക്ടോബര്‍ ആറിന് ലഖ്‌നൗവിലാണ് ആദ്യ ഏകദിനം. രണ്ടും മൂന്നും ഏകദിനം റാഞ്ചിയിലും ദില്ലിയിലുമായി നടക്കും. യഥാക്രമം 9, 11 തിയ്യതികളിലാണ് മത്സരം.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകളിലും സഞ്ജു സാംസൺ ഇടം നേടിയേക്കുമെന്നാണ് റിപ്പോർട്ട്. റിഷഭ് പന്ത് മോശം ഫോം തുടരുന്ന സാഹചര്യത്തിൽ ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെ ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :