അഭിറാം മനോഹർ|
Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (17:48 IST)
ഒക്ടോബറിൽ ഓസീസിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ഏഷ്യാകപ്പിൽ മോശം പ്രകടനം തുടർന്ന റിഷഭ് പന്ത്, കെ എൽ രാഹുൽ എന്നിവർ ടീമിൽ ഇടം നേടി. മലയാളി താരമായ സഞ്ജു സാംസണിന് ടീമിൽ ഇടം നേടാനായില്ല. മൊഹമ്മദ് ഷമി,ശ്രേയസ് അയ്യർ,രവി ബിഷ്ണോയ്, ദീപക് ചഹാർ എന്നീ താരങ്ങളെ സ്റ്റാൻഡ് ബൈ താരങ്ങളായി ടീമിൽ എടുത്തിട്ടുണ്ട്.
രോഹിത് ശർമ നായകനാകുന്ന ടീമിൽ കെ എൽ രാഹുലാണ് ഉപനായകൻ. വിരാട് കോലി,സൂര്യകുമാർ യാദവ്,റിഷഭ് പന്ത്,ദിനേഷ് കാർത്തിക്,ഹാർദിക് പാണ്ഡ്യ ദീപക് ഹൂഡ എന്നിവരെല്ലാം പതിനഞ്ചംഗ ടീമിലുണ്ട്. ആർ അശ്വിൻ, യൂസ്വേന്ദ്ര ചഹൽ,അക്ഷർ പട്ടേൽ എന്നിവർ സ്പിന്നർമാരായി ടീമിനൊപ്പമുണ്ട്.
പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ജസ്പീത് ബുമ്രയും ഹർഷൽ പട്ടേലും ടീമിൽ തിരിച്ചെത്തി. ഇവർക്കൊപ്പം ആർഷദീപ് സിങ്, ഭുവനേശ്വർ കുമാർ എന്നീ താരങ്ങളും 15 അംഗ ടീമിൽ ഇടം നേടി.
ഇന്ത്യൻ ടീം: രോഹിത് ശർമ,കെ എൽ രാഹുൽ, കോലി,സൂര്യകുമാർ യാദവ്,റിഷഭ് പന്ത്,ദിനേഷ് കാർത്തിക്,ഹാർദിക് പാണ്ഡ്യ ദീപക് ഹൂഡ,ആർ അശ്വിൻ, യൂസ്വേന്ദ്ര ചഹൽ,അക്ഷർ പട്ടേൽ, ജസ്പീത് ബുമ്രയും ഹർഷൽ പട്ടേൽ,ആർഷദീപ് സിംഗ്,ഭുവനേശ്വർ കുമാർ
സ്റ്റാൻഡ് ബൈ:മൊഹമ്മദ് ഷമി,ശ്രേയസ് അയ്യർ,രവി ബിഷ്ണോയ്, ദീപക് ചഹാർ