ഓഗസ്റ്റില്‍ 15 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല ! ഇതാണ് ആ ദിവസങ്ങള്‍

രേണുക വേണു| Last Modified ബുധന്‍, 28 ജൂലൈ 2021 (20:59 IST)

ബാങ്ക് ജീവനക്കാര്‍ക്ക് ഓഗസ്റ്റ് മാസം 16 ദിവസം മാത്രം പണിയെടുത്താല്‍ മതി ! ബാക്കി 15 ദിവസവും ഇത്തവണ വീട്ടിലിരിക്കാം. ഓഗസ്റ്റ് 1 മുതല്‍ തന്നെ ബാങ്ക് അവധി ആരംഭിക്കുകയായി. മാസം അവസാനിക്കുന്ന ഓഗസ്റ്റ് 31 നും ബാങ്ക് പ്രവര്‍ത്തിക്കില്ല. കേരളത്തില്‍ അവധി 12 എണ്ണം മാത്രമാണ്. ദേശീയ തലത്തില്‍ ഉള്ളതിനേക്കാള്‍ മൂന്ന് അവധി കുറവാണ്. ഏതൊക്കെ ദിവസങ്ങളാണ് ഇത്തവണ ബാങ്ക് അവധിയെന്ന് നമുക്ക് നോക്കാം.

ഓഗസ്റ്റ് ഒന്ന്, എട്ട്, 15, 22, 29 എന്നീ അഞ്ച് ദിവസങ്ങള്‍ ഇത്തവണ ഞായറാഴ്ചയാണ്. ഈ ദിവസങ്ങളില്‍ ബാങ്ക് അവധിയായിരിക്കും. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം കൂടിയാണ്.

ഓഗസ്റ്റ് 14, ഓഗസ്റ്റ് 28 എന്നീ ദിവസങ്ങളിലും ബാങ്ക് അവധിയായിരിക്കും. ഓഗസ്റ്റ് 14 രണ്ടാം ശനിയും ഓഗസ്റ്റ് 28 നാലാം ശനിയുമാണ്.

മറ്റ് അവധികള്‍ ഇങ്ങനെ:

ഓഗസ്റ്റ് 13 : പാട്രിയോട്‌സ് ഡേ (കേരളത്തില്‍ അവധി ഇല്ല)

ഓഗസ്റ്റ് 16 : പാര്‍സി ന്യൂ ഇയര്‍ (കേരളത്തില്‍ അവധി ഇല്ല)

ഓഗസ്റ്റ് 19 : മുഹറം

ഓഗസ്റ്റ് 20 : മുഹറം/ഒന്നാം ഓണം

ഓഗസ്റ്റ് 21 : തിരുവോണം

ഓഗസ്റ്റ് 23 : ശ്രീനാരായണ ഗുരു ജയന്തി

ഓഗസ്റ്റ് 30 : ശ്രീകൃഷ്ണ ജയന്തി

ഓഗസ്റ്റ് 31 : ശ്രീകൃഷ്ണ അഷ്ടമി (കേരളത്തില്‍ അവധി ഇല്ല)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :