ഉറങ്ങി കിടന്നവര്‍ക്കുമേല്‍ ബസ് പാഞ്ഞു കയറി: 18 പേര്‍ക്ക് ദാരുണാന്ത്യം

ശ്രീനു എസ്| Last Modified ബുധന്‍, 28 ജൂലൈ 2021 (10:51 IST)
ഉറങ്ങികിടക്കുന്നവര്‍ക്കു മേല്‍ ബസ് പാഞ്ഞു കയറി 18 പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബാരാബങ്കയിലാണ് ദാരുണ സംഭവം നടന്നത്. ലക്‌നൗ- ഹരിയാന ദേശീയ പാതയില്‍ രണ്ടുവാഹനങ്ങള്‍ കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണം. ഇന്നലെ അര്‍ദ്ധരാത്രിയില്‍ നിയന്ത്രണം തെറ്റിയ ട്രക്ക് വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ ബസ് തൊഴിലാളികളുടെ ശരീരത്തിലേക്ക് കയറുകയായിരുന്നു.

ബീഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് മരണപ്പെട്ടത്. 19പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :