ലിംഗായത്തുകളെ പിണക്കാതെ ബിജെപി, ബസവരാജ് ബൊമ്മെ ഇനി കർണാടക മുഖ്യമന്ത്രി

അഭിറാം മനോഹർ| Last Updated: ബുധന്‍, 28 ജൂലൈ 2021 (14:50 IST)
കർണാടകയുടെ ഇരുപത്തിമൂന്നാമത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബസവരാജ് സോമപ്പ ബൊമ്മെ സത്യപ്രതിജ്ഞ ചെയ്‌തു. രാജ്‌വ്ഹവനിൽ നടന്ന ചടങ്ങിൽ ഗവർണർ തവർചന്ദ് ‌ഗെഹ്ലോട്ടാണ് സത്യവാചകം ചൊല്ലിനൽകിയത്.

അതേസമയം രാഷ്ട്രീയ പാരമ്പരത്തിനൊപ്പം സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്താണ് ബിജെപിയുടെ രാഷ്ട്രീയതീരുമാനം. ജാട്ടുകൾക്ക് സ്വാധീനമുള്ള ഹരിയാനയിൽ ആദ്യമായി ജാട്ട് ഇതര മുഖ്യമന്ത്രിയെ നിയോഗിച്ചതുപോലെയോ ജാർഖണ്ഡിൽ രഘു ബർ ദാസിനെ തെരഞ്ഞെടുത്തതുപോലെയോ ഒരു പരീക്ഷണത്തിന് മുതിരാതെ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ളയാളെയാണ് ബിജെപി മുഖ്യമന്ത്രിയായി തിരെഞ്ഞെടുത്തത്.

ദക്ഷിണേന്ത്യയിൽ ആദ്യമായി താമര വിരിഞ്ഞ കർണാടകയിൽ ലിംഗായത്തുകളെ പിണക്കാൻ ബിജെപി ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് പുതിയ തീരുമാനം. നേരത്തെ യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാൽ ബിജെപി വലിയ വില നൽകേണ്ടി വരുമെന്ന് ലിംഗായത്തുകൾ മുന്നറിയിപ്പ് നൽകിയിരുന്നു. യെഡിയൂരപ്പയുമായി അടുത്ത അടുപ്പമുള്ള വ്യക്തി കൂടിയാണ് ബസവരാജ്.

ബിജെപിയ്ക്ക് പിന്നിൽ കർണാടകയിൽ ഏറെകാലമായി നിലയുറപ്പിച്ച സമുദായമാണ്ണ ലിംഗായത്തുകാർ. കോൺഗ്രസുമായി ഏറെ അടുപ്പമുണ്ടായിരുന്ന ലിംഗായത്തുകാർ അയോധ്യ രഥ യാത്രയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ് കോൺഗ്രസിൽ നിന്നും അകന്നത്. പിന്നീട് ബിജെപിയുടെ ഉറച്ച വോട്ട് ബാങ്കായി ലിംഗായത്ത് സമുദായം മാറുകയായിരുന്നു.

എന്നാൽ 2013 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുമായി തെറ്റിപിരിഞ്ഞു യെഡിയൂരപ്പ ജനത പക്ഷ എന്ന പാർട്ടി രൂപികരിച്ചിരുന്നു. വലിയ നേട്ടം യെഡിയൂരപ്പ്യ്ക്ക് ഉണ്ടാക്കാൻ ആയില്ലെങ്കിലും . ലിംഗായത്ത് വോട്ടുകൾ ഭിന്നിപ്പിക്കപ്പെട്ടത്തോടെ 2008ൽ 110 സീറ്റ്‌ ഉണ്ടായിരുന്ന ബിജെപി 40ലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതിനെ തുടർന്നാണ് 2014 ലോക്സഭ തെരരെഞ്ഞെടുപ്പിന് മുൻപേ പിണക്കം മറന്ന് യെഡിയൂരപ്പയെ ബിജെപി തിരികെ എത്തിച്ചത്. അതിനാൽ തന്നെ ശക്തമായ വോട്ട് ബാങ്കിനെ പിണക്കാതെയാണ് ഇത്തവണ ബിജെപി തീരുമാനം കൈകൊണ്ടിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ ...

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?
അതിര്‍ത്തികളില്‍ യുദ്ധസമാന അന്തരീക്ഷം നിലനില്‍ക്കുന്നതിനിടെയാണ് ചൈന പാക്കിസ്ഥാനു നൂതന ...

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 ...

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 കാരന് 29 വര്‍ഷം കഠിനതടവ്
പ്രതി കുട്ടിയുടെ മാതാവിന്റെ അമ്മാവനാണ്. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതിയാണ് 29 ...

പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി; തിരുവനന്തപുരത്ത് ...

പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി; തിരുവനന്തപുരത്ത് ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് പ്രണയത്തിന്റെ മറവില്‍ വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ...

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ...

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇടിമിന്നല്‍ മുന്നറിയിപ്പും
സംസ്ഥാനത്ത് മഴ കനക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ...

ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും പാകിസ്ഥാനെ കുറ്റം പറയും, ...

ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും പാകിസ്ഥാനെ കുറ്റം പറയും, വീണ്ടും വിവാദപ്രസ്താവന നടത്തി ഷാഹിദ് അഫ്രീദി
പഹല്‍ഗാം ഭീകരാക്രംണത്തില്‍ വീണ്ടും വിവാദപ്രസ്താവനയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ ...