1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Cloudburst in jammu kashmir

കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വെള്ളപ്പൊക്കം: അഞ്ചു മരണം, 40 പേരെ കാണാതായി

Cloudburst
കശ്മീരില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വെള്ളപ്പൊക്കത്തില്‍ 40 പേരെ കാണാതായി. നിരവധി വീടുകള്‍ തകര്‍ന്നു. കശ്മീരിലെ കിഷ്ത്വാറിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ഇന്നുരാവിലെയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ദുരന്തത്തില്‍ അഞ്ചുപേര്‍ മരണപ്പെട്ടു. നിലവില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 
 
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ഉണ്ട്. ഒന്‍പതു വീടുകള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഗ്രാമത്തിലേക്ക് എത്തിച്ചേരാന്‍ റോഡുകള്‍ ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്.
അടുത്ത ലേഖനം
നിയമസഭയുടെ അന്തസ് നശിപ്പിച്ചവര്‍ സഭയില്‍ ഇരിക്കുന്നത് ജനാധിപത്യത്തെ നിന്ദിക്കല്‍: മന്ത്രി ശിവന്‍കുട്ടി, ജലീല്‍ തുടങ്ങിയവര്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കുമ്മനം