Assembly Election Result 2022: ആംആദ്മി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ രാജ്ഭവനിലല്ല, ഭഗത് സിങിന്റെ ജന്മനാട്ടില്‍!

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 10 മാര്‍ച്ച് 2022 (15:59 IST)
ആംആദ്മി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ രാജ്ഭവനിലല്ലെന്നും ഭഗത് സിങിന്റെ ജന്മനാട്ടില്‍ വച്ചുനടക്കുമെന്നും നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ബദലായി കേരളം മുതല്‍ കശ്മീര്‍ വരെ ആംആദ്മി വരുമെന്നാണ് ഇപ്പോഴുള്ള ചര്‍ച്ചകള്‍. സന്തോഷിക്കാനുള്ള അവകാശം ആംആദ്മിക്ക് മാത്രമാണ് ഉള്ളതെന്ന് പാര്‍ട്ടി നേതാവ് രാഘവ് ചദ്ദ മാധ്യമങ്ങളോട് പറഞ്ഞു.

കെജരിവാളിനെ തീവ്രവാദിയെന്ന് വിളിച്ചവരുടെ തനിനിറം ജനം തിരിച്ചറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. കെജരിവാള്‍ വികസനവാദിയാണെന്നും ചദ്ദ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :