അഭിറാം മനോഹർ|
Last Modified വ്യാഴം, 14 ഒക്‌ടോബര്‍ 2021 (17:52 IST)
ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന്റെ ജാമ്യഹർജിയിൽ വിധി 20ന്. മുംബൈയിലെ എന്‍.ഡി.പി.എസ്. പ്രത്യേക കോടതി ജഡ്ജി വി.വി. പാട്ടീലാണ് ജാമ്യഹര്‍ജി വിധി പറയാനായി ഒക്ടോബര്‍ 20-ലേക്ക് മാറ്റിയത്.ഇതോടെ ആറ് ദിവസം കൂടി
ആര്യൻ ഖാൻ ജയിലിൽ തുടരേണ്ടിവരും.
ആഡംബര കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ അന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് എന്‍.സി.ബി.യുടെ അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞു. ആര്യൻ ഖാന്റെയും സുഹൃത്തായ അർബാദിന്റെയും ഫോണുകളിൽ നിന്നും വാട്‌സാപ്പ് ചാറ്റുകളും ഫോട്ടോകളും തെളിവായി ലഭിച്ചിട്ടുണ്ടെന്നും പ്രായം കുറവാണെന്ന് പറഞ്ഞ് ജാമ്യം നല്‍കുന്നത് തെറ്റാണെന്നും എന്‍.സി.ബി. അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
അതേസമയം ആര്യനെതിരായ വാട്‌സാപ്പ് ചാറ്റുകൾ ദുർബലമായ തെളിവുകളാണെന്ന് പ്രതിഭാഗം വാദിച്ചു.ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ ഒക്ടോബര്‍ രണ്ടാം തീയതിയാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്‌തത്. ആര്യന്റെ സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച തുടങ്ങിയവരും എന്‍.സി.ബി.യുടെ പിടിയിലായിരുന്നു.കേസിൽ ആകെ 20 പേരെയാണ് ലഹരിമരുന്ന് കേസിൽ എൻസിബി അറസ്റ്റ് ചെയ്തിട്ടുള്ളത്.