ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യമില്ല, പതിനാല് ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 7 ഒക്‌ടോബര്‍ 2021 (20:40 IST)
ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസില്‍ നടൻ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യമില്ല. ആര്യനുൾപ്പടെ 8 പ്രതികളെയും 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകൊണ്ടാണ് കോടതി ഉത്തരവായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവർ അറസ്റ്റിലായത്.

കേസിന്റെ പ്രാധാന്യം, ചോദ്യം ചെയ്യല്‍, തെളിവ് ശേഖരിക്കല്‍ എന്നിവയുടെ പ്രാധാന്യം കോടതിയില്‍ എന്‍.സി.ബി വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം ജാമ്യം കിട്ടാനുള്ള നീക്കങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ തന്നെ കുറച്ചുകൂടി എളുപ്പത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആര്യൻ ഖാന്റെ അഭിഭാഷകന് കഴിയും. ആര്യൻ തെറ്റ് ചെയ്‌തില്ലെന്നും ക്ഷണിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആര്യന്റെ അഭിഭാഷകൻ വാദിച്ചുവെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

കേസില്‍ ഇതുവരെ 17 പേരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനുള്ള നീക്കങ്ങളാണ് എന്‍.സി.ബി ഇപ്പോള്‍ നടത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :