ന്യൂഡൽഹി|
jibin|
Last Modified ബുധന്‍, 8 ഫെബ്രുവരി 2017 (20:42 IST)
മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവമായ മന്‍മോഹന്‍ സിംഗിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
റെയിൻ കോട്ട് ധരിച്ച് കൊണ്ട് കുളിക്കാൻ മന്‍മോഹന് മാത്രമെ കഴിയു. അദ്ദേഹത്തിന്റെ ഭരണകാലത്ത് അഴിമതികള്‍ ഒട്ടേറെയുണ്ടായിട്ടും അദേഹത്തിനുമേല്‍ അതിന്റെ കറയേല്‍ക്കാതിരുന്നത് ഇതുകൊണ്ടാണെന്നും രാജ്യസഭയില്‍ മോദി പരിഹസിച്ചു. മോദിയുടെ വാക്കുകളിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിന് രാജ്യസഭയില്‍ മറുപടി പറയുന്നതിനിടെയാണ് മോദിയുടെ പരാമര്‍ശം. മോദിക്ക് മറുപടി പറയേണ്ടതില്ലെന്ന് മന്‍മോഹന്‍ സിംഗും പ്രതികരിച്ചു. എന്നാൽ, മോദിയുടെ പ്രതികരണം തരംതാഴ്ന്നതാണെന്ന് മുൻ കേന്ദ്രമന്ത്രി പി ചിദംബരം പ്രതികരിച്ചു.