ലോ അക്കാദമിക്ക് മുമ്പില്‍ ആത്മഹത്യാ ഭീഷണി; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരീരത്ത് പെട്രോള്‍ ഒഴിച്ചു - പൊലീസിന് നേരെ കല്ലേറ്

ലോ അക്കാദമിക്ക് മുമ്പില്‍ ആത്മഹത്യാ ഭീഷണി

  Law academy , strike , ABVP , BJP , Lekshmi Nair , police , k muralidharan , ലക്ഷ്‌മി നായര്‍ , ലോ അക്കാദമി സമരം , കെ മുരളീധരന്‍ , ലക്ഷ്‌മി നായര്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 7 ഫെബ്രുവരി 2017 (18:58 IST)
ലക്ഷ്‌മി നായരുടെ രാജി ആവശ്യപ്പെട്ട് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ എബിവിപി പ്രവർത്തകനെ ഫയര്‍‌ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ താഴെയിറക്കി. വൈകീട്ട് 6.30 ഓടെ ആയിരുന്നു നടപടി.

അതിനിടെ കോണ്‍ഗ്രസിന്റെ സമരപ്പന്തലിനു മുന്നിൽ ഒരാള്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത് ആശങ്കയുണ്ടാക്കി. നിരാഹാര സമരം നടത്തുന്ന കെ മുരളീധരന്‍ എംഎല്‍എയുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരീരത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യ മുഴക്കി.

യുവാവ് പെട്രോള്‍ ദേഹത്ത് ഒഴിച്ചതോടെ ഫയര്‍ഫോഴ്‌സ് അയാള്‍ക്കുനേരെ വെള്ളംചീറ്റി. വെള്ളം സമരപ്പന്തലിലേക്ക് വീണതോടെ പ്രവര്‍ത്തകര്‍ പ്രകോപിതരായി. ചിലര്‍ പൊലീസിന് നേരെ തിരിയുകയും ഫയര്‍‌ ഫോഴ്‌സ് വണ്ടിക്ക് നേരെ കല്ലെറിയുകയും ചെയ്‌തു. എന്നാല്‍, പ്രവര്‍ത്തകന്‍ പെട്രോള്‍ ശരീരത്ത് ഒഴിച്ചുവെന്നും അയാള്‍ തീ കൊളുത്താതിരിക്കാനാണ് ജപീരങ്കി ഉപയോഗിച്ചതെന്നും മനസിലായതോടെ പ്രവര്‍ത്തകര്‍ ശാന്തരായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :