ചെന്നൈ|
aparna shaji|
Last Modified ബുധന്‍, 8 ഫെബ്രുവരി 2017 (12:19 IST)
തമിഴ്നാട് മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുന്ന ശശികലയെ അതിന് അനുവദിക്കണമെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ശശികലയെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കാൻ ഗവർണർ വിളിക്കണമെന്നാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്.
നിരവധി വര്‍ഷങ്ങളായി ഒരു സുഹൃത്തായും ശത്രുവായും എനിക്ക് ജയലളിതയെ അറിയാം. പനീര്‍ശെല്‍വത്തെ വെറും റബര്‍ സ്റ്റാമ്പായി മാത്രമെ അവര്‍ കണ്ടിട്ടുള്ളു.
ശശികല ജയലളിതയുടെ ഏറ്റവും അടുത്തയാളാണെന്നും ശശികലയ്ക്ക് വേണ്ടി ജയലളിത പലതും ചെയ്തിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
തമിഴ്നാട്ടിൽ ഇത്രയും വലിയൊരു പ്രതിസന്ധി നടക്കുമ്പോൾ ഗവർണർ മഹാരാഷ്ട്രയിൽ പോയിരിക്കുന്നത് ശരിയല്ല. എംഎല്‍എമാരുടെ പിന്തുണയുള്ളയാളെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിക്കുകയെന്നത് ഗവര്‍ണറുടെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.