ലോ അക്കാദമിക്ക് മുമ്പില്‍ ആത്മഹത്യാ ഭീഷണി; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരീരത്ത് പെട്രോള്‍ ഒഴിച്ചു - സംഘർഷത്തിനിടെ കുഴഞ്ഞു വീണയാൾ മരിച്ചു

ലോ അക്കാദമിക്ക് മുമ്പില്‍ ആത്മഹത്യാ ഭീഷണിയും സംഘര്‍ഷവും; കുഴഞ്ഞുവീണയാൾ മരിച്ചു

 Law academy , strike , ABVP , BJP , death , Abdhul jabbar , kill, pinarayi vijyan , hospital , ABVP ,  Lekshmi Nair , police , k muralidharan , ലക്ഷ്‌മി നായര്‍ , ലോ അക്കാദമി സമരം , അ​ബ്ദു​ൾ ജ​ബ്ബാ​ർ , പൊലീസ് , എ ബി വി പി , കോണ്‍ഗ്രസ് , കെ മുരളീധരന്‍ , ലക്ഷ്‌മി നായര്‍ ,
തി​രു​വ​ന​ന്ത​പു​രം| jibin| Last Modified ചൊവ്വ, 7 ഫെബ്രുവരി 2017 (20:28 IST)
ലോ ​അ​ക്കാ​ദ​മി പ്രതിഷേധത്തിനിടെ കു​ഴ​ഞ്ഞു​വീ​ണ ആ​ൾ മ​രി​ച്ചു. മ​ണ​ക്കാ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ
ജ​ബ്ബാർ (64) ആ​ണ് കു​ഴ​ഞ്ഞു ​വീ​ണു മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ക്കാ​ഡ​മി​ക്കു​മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. സമരപ്പന്തലിന് മുന്നിലൂടെ പോകവെ അബ്‌ദുള്‍ ജബാർ സംഘർഷത്തിൽപ്പെടുകയും കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലക്ഷ്‌മി നായരുടെ രാജി ആവശ്യപ്പെട്ട് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ എബിവിപി പ്രവർത്തകനെ ഫയര്‍‌ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ താഴെയിറക്കുന്ന സമയത്ത് കോണ്‍ഗ്രസിന്റെ സമരപ്പന്തലിനു മുന്നിൽ ഒരാള്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇയാള്‍ക്കു നേരെ ഫയര്‍‌ഫോഴ്‌സ് ജലപീരങ്കി ഉപയോഗിക്കുകയും ചെയ്‌തതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെയില്‍പ്പെട്ട അബ്‌ദുള്‍ ജബാര്‍ കുഴഞ്ഞു വീണു. തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.

നിരാഹാര സമരം നടത്തുന്ന കെ മുരളീധരന്‍ എംഎല്‍എയുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ്
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വൈകീട്ട് 6.30 ഓടെ ശരീരത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യ മുഴക്കിയത്. യുവാവ് പെട്രോള്‍ ദേഹത്ത് ഒഴിച്ചതോടെ ഫയര്‍ഫോഴ്‌സ് അയാള്‍ക്കുനേരെ വെള്ളംചീറ്റി. വെള്ളം സമരപ്പന്തലിലേക്ക് വീണതോടെ പ്രവര്‍ത്തകര്‍ പ്രകോപിതരായി. ചിലര്‍ പൊലീസിന് നേരെ തിരിയുകയും ഫയര്‍‌ ഫോഴ്‌സ് വണ്ടിക്ക് നേരെ കല്ലെറിയുകയും ചെയ്‌തു. എന്നാല്‍, പ്രവര്‍ത്തകന്‍ പെട്രോള്‍ ശരീരത്ത് ഒഴിച്ചുവെന്നും അയാള്‍ തീ കൊളുത്താതിരിക്കാനാണ് ജപീരങ്കി ഉപയോഗിച്ചതെന്നും മനസിലായതോടെ പ്രവര്‍ത്തകര്‍ ശാന്തരായി.

മൂ​ന്നാം വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി വി​ദ്യാ​ര്‍​ഥിയും എബിവിപി പ്രവര്‍ത്തകനുമായ ഷി​മി​തി​നെ​യാ​ണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് താ​ഴെ​യി​റ​ക്കി​യ​ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു; കേന്ദ്രത്തിന്റെ ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നു; കേന്ദ്രത്തിന്റെ നീക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കെ
ഭേദഗതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന അവസരത്തിലാണ് ...

ഇടവിട്ടുള്ള മഴ പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് ...

ഇടവിട്ടുള്ള മഴ പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് പിടിമുറുക്കുന്നു; 97 ശതമാനം മരണ നിരക്കുള്ള മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 1200 പോയിന്റ് വരെ ...

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 1200 പോയിന്റ് വരെ ഉയര്‍ന്നു
ഓഹരി വിപണിയില്‍ മുന്നേറ്റം സെന്‍സെക്‌സ് 1200 പോയിന്റ് വരെ ഉയര്‍ന്നു. ജപ്പാന്‍, ഹോങ്കോങ് ...

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ ...

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും 5 വിമാനങ്ങള്‍ നിറയെ ഐഫോണ്‍ കടത്തിയതായി റിപ്പോര്‍ട്ട്
മാര്‍ച്ച് അവസാന ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായാണ് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ...

Kedar Jadhav Joins BJP: ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ...

Kedar Jadhav Joins BJP: ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍
ആഭ്യന്തര ക്രിക്കറ്റില്‍ കേദാര്‍ ജാദവ് മഹാരാഷ്ട്രയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്