ട്രെയിൻ യാത്രയ്ക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധം, വ്യക്തത വരുത്തി ഇന്ത്യൻ റെയിൽവേ

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 12 മെയ് 2020 (11:22 IST)
രാജ്യത്ത് ട്രെയിൻ യാത്ര ചെയ്യുന്നവർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ്
റെയിൽവേ ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് നല്ലതാണ് എന്ന് മാത്രമാണ് നേരത്തെ റെയിൽവേ വ്യക്തമാക്കിയിരുന്നത്.

യാത്ര ആരംഭിയ്ക്കും മുൻപ് എല്ലാവരും ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണമെന്ന് ട്വിറ്ററിൽ റെയിൽവേ വ്യക്തമാക്കുന്നുണ്ട്. ആഭ്യന്തര വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് റെയിൽവേ ആരോഗ്യ സേതു നിർബന്ധമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ആപ്പ് നിർബന്ധമാക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്കിടയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ആപ്പ് നിർബന്ധമാക്കുന്നത് നിയമപരമല്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :