വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 12 മെയ് 2020 (10:40 IST)
മാലിദ്വീപിൽനിന്നുമുള്ള പ്രവസികളുമായി രണ്ടാമത്തെ നാവിക സേന കപ്പൽ ഇന്ന് കൊച്ചി തീരത്തെത്തും. ഐഎൻഎസ് മഗർ ആണ് സമുദ്ര സേതു മിഷന്റെ ഭാഗമായി പ്രവസികളെ കൊച്ചിയിലെത്തിയ്ക്കുന്നത്. ഇന്ന് വൈകിട്ടോടെയാണ് കപ്പൽ തീരത്തെത്തുക. 202 യാത്രക്കാരാണ് കപ്പലിൽ ഉള്ളത്. ഇതിൽ 91 പേർ മലയാളികളാണ്. ഞായറാഴ്ചയാണ് കപ്പൽ മാലിയിൽനിന്നും പുറപ്പെട്ടത്. സംസ്ഥാനത്തെ എല്ലാ ജില്ലക്കാരും കപ്പലിൽ ഉണ്ട്,
തിരുവനന്തപുരം (17), കൊല്ലം (11) പത്തനംതിട്ട (4) ആലപ്പുഴ (7) ഇടുക്കി (5) കോട്ടയം (7) എറണാകുളം (6) കണ്ണൂർ (6) കാസർഗോഡ് (2) കോഴിക്കോട് (5) മലപ്പുറം (2) പാലക്കാട്(5) തൃശൂർ (10) വയനാട് (4) എന്നിങ്ങനെയാന് കേരളത്തുലേയ്ക്കുള്ള യാത്രക്കാരുടെ കണക്കുകൾ. യാത്രക്കാരിൽ 83പേർ തമിഴ്നാട് സ്വദേശികളാണ്. പശ്ചിമ ബംഗാൾ, ചണ്ഡിഗഡ്, ലക്ഷദ്വീപ്, പഞ്ചാബ്, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, ഡൽഹി. ഹിമാചൽപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ജാർഗണ്ഡ് എന്നിവിടങ്ങളിൽനിന്നുള്ളവരും കപ്പലിൽ ഉണ്ട്.