അജയ് ദേവ്ഗൺ ചിത്രത്തിലെ രംഗം അനുകരിച്ച എസ് ഐക്ക് കിട്ടിയത് എട്ടിന്റെ പണി, പിഴ 5000 രൂപ, വീഡിയോ

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 12 മെയ് 2020 (10:05 IST)
ഭോപ്പാൽ: ബോളിവുഡ് താരം അജയ് ദേവ്‌ഗൺ സിനിമയിലെ സാഹസിക രംഗം അനുകരിച്ച എസ്ഐയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ സബ് ഇൻസ്പ്ക്ടറായ മനോജ് യാദവ് ആണ് ലോക്ഡൗണിൽ അജയ് ദേവ്ഗണിനെ അനുകരിച്ചത്. അതും പൊലീസ് യൂണിഫോമിൽ. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമുഹ്യ മാധ്യമങ്ങളിൽ തരംഗമായതൊടെ മനോജ് യാാദവിനെ സ്റ്റേഷൻ ചുമതലകളിൽനിന്നും ഒഴിവാക്കി. കൂടാതെ ട്രാഫിക് നിയമ ലംഘനത്തിന് 5000 രൂപ പിഴ ചുമത്തുകയും ചെയ്തു.

'ഫൂൽ ഓർ കാണ്ടെ' എന്ന സിനിമയിൽ ഓടുന്ന രണ്ട് കാറുകൾക്ക് മുകളിൽ നിന്നുകൊണ്ടുള്ള അജയ് ദേവ്‌ഗണിന്റെ സാഹസിക പ്രകടനമാണ് മനോജ് യാദവ് പൊലീസ് യൂണിഫോമിൽ അനുകരിച്ചത്. വീഡിയോയ്ക്ക് സിങ്കം സിനിമയുടെ ബാക്‌ഗ്രൗണ്ട് സ്കോറും നൽകി. 'നടനല്ല എൻഐയാണ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ എസ്‌പി ഉത്തരവിടുകയായിരുന്നു, തുടർന്നാണ് നടപടി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :