രാജ്യത്ത് ഇന്നുമുതൽ ട്രെയിൻ സർവീസുകൾ, ആദ്യ സർവീസ് ഹൗറയിലേയ്ക്ക്, കേരളത്തിലേയ്ക്ക് നാളെ

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 12 മെയ് 2020 (09:14 IST)
രാജ്യത്ത് ഇന്നുമുതൽ നിയയന്ത്രിതമായ തോതിൽ ട്രെയിനുകൾ സർവീസ് ആരംഭിയ്ക്കും. ഡൽഹിയിൽനിന്നും പ്രധാന നഗരങ്ങളിലേയ്കാണ് 15 ജോഡി ട്രെയിനുകൾ സർവീസ് നടത്തുക. ഡൽഹിയിൽനിന്നും പശ്ചിമബംഗാളിലെ ഹൗറയിലേയ്ക്കാണ് ആദ്യ സർവീ നടത്തുക. കേരലത്തിലേയ്ക്കുള്ള് ആദ്യ നാളെ 11.25 പുറപ്പെടും.

തിരുവനന്തപുരം കൊങ്കൺ പാതയിലാണ് ഈ ട്രെയിൻ ഓടുക. വെള്ളിയാഴ്ച വൈകിട്ട് ട്രെയിൻ തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തുനിന്നും ഡൽഹിയിലേക്കുള്ള ആദ്യ ട്രെയിൻ വെള്ളിയാഴ്ച പുറപ്പെടും, ആലപ്പുഴ വഴിയാണ് ഈ ട്രെയിൻ. കോഴിക്കോട് എറണാകുളം ജങ്ഷൻ എന്നിവ മാത്രമാണ് ഈ ട്രെയിനിന് കേരളത്തിലുള്ള സ്റ്റോപ്പുകൾ. ഐആർസിടിസിയുടെ വബ്സൈറ്റ് വഴി ഓൺലൈനായി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിയ്ക്കു. കൺഫോം ടിക്കറ്റ് ഉള്ളവരെ മാത്രമേ റെയിൽവേ സ്റ്റേഷന് ഉള്ളിലേക്ക് കടത്തിവിടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :