24 മണിക്കൂറിനിടെ 87 മരണം, 3,604 പുതിയ കേസുകൾ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70,756

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 12 മെയ് 2020 (09:34 IST)
ഡൽഹി: രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ 24 മണികൂറന്നിടെ 3,604 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 70,756 ആയി. കഴിഞ്ഞ ദിവസം മാത്രം 87 പേർക്ക് ജീവൻ നഷ്ടമായി. 2,293 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ ആയിരത്തിലധികം ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 23,401 ആയി. ഇന്നലെ മാത്രം 36 പേർ മഹരാഷ്ട്രയിൽ മരിച്ചതോടെ മരണസംഖ്യ 868 ആയി. ഗുജറാത്തിൽ രോഗബധിതരുടെ എണ്ണം 8,542 ആയി. താമിഴ്നാട്ടിൽ വൈറസ് ബാധിതരുടെ എണ്ണം 8,002 ആയി ഉയർന്നു. 700 ലധികം കേസുകളാണ് ഇന്നലെ മാത്രം തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ 7,233 പേർക്കും രാജസ്ഥാനിൽ 3,988 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :