ക്യാമറയ്ക്ക് പിന്നില്‍ ഇവര്‍ പുലികള്‍,നടന്‍ നരേന് ഒപ്പമുള്ള ആളുകളെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (11:54 IST)

മാര്‍ച്ച് 14, ഇന്ന് സംവിധായകന്‍ ലോകേഷ് കനകരാജിന്റെ 36-ാം ജന്മദിനമാണ്. ഈ അവസരത്തില്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിക്രം റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.ജൂണ്‍ 3 ന് പ്രദര്‍ശനത്തിനെത്താന്‍ ഒരുക്കുന്ന ചിത്രത്തില്‍ നടന്‍ നരേനും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

സംവിധായകനെ പിറന്നാള്‍ ആശംസകളുമായി നരേന്‍.

'പ്രിയപ്പെട്ട ലോകേഷ് കനകരാജിന് ജന്മദിനാശംസകള്‍. ജൂണ്‍ 3 ന് വിക്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നതിനാല്‍, ഇത് നിങ്ങള്‍ക്ക് (എനിക്കും) വളരെ സവിശേഷമായ വര്‍ഷമാണ്. സഹോദരന്‍ ഗിരീഷ്ഗംഗാധരനോടൊപ്പം,'-നരേന്‍ കുറിച്ചു.
കമല്‍ഹാസന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി,
അര്‍ജുന്‍ ദാസ്, കാളിദാസ് ജയറാം, നരേന്‍, ശിവാനി, മൈന നന്ദിനി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.കമല്‍ഹാസന്‍ ചിത്രത്തില്‍ ഒരു പോലീസുകാരനായി വേഷമിടുമെന്ന് പറയപ്പെടുന്നു.

രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :