1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Amit Shahs health condition

അമിത് ഷായുടെ ആരോഗ്യനിലയിൽ വൻ പുരോഗതി - ആശുപത്രി വിട്ടു, അണികൾക്ക് ആശ്വാസം

അമിത് ഷാ
പന്നിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആശുപത്രി വിട്ടു. ദൈവാനുഗ്രഹം കൊണ്ട് ആരോഗ്യം വീണ്ടെടുത്ത് വീട്ടിൽ മടങ്ങിയെത്തിയെന്നും പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിച്ചു. ഞായറാഴ്‌ച രാവിലെ 10.20ഓടെയാണ് അമിത്ഷാ ആശുപത്രി വിട്ടത്.
 
ബി ജെ പിയുടെ ഐടി സെല്‍ ചുമതലയുളള അമിത് മാല്‍വിയയും അമിത് ഷാ ആശുപത്രി വിട്ട വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സ നടന്ന ഡല്‍ഹിയിലെ എയിംസ് അധികൃതര്‍ തന്നെയാണ് അമിത് ഷാക്ക് പന്നിപ്പനിയാണെന്ന വിവരം വ്യക്തമാക്കിയത്. 
 
കഴിഞ്ഞ ബുധനാഴ്ച്ചയാണ് അമിത് ഷായെ കടുത്ത പനിയെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പന്നിപ്പനി ബാധിച്ച വിവരം അമിത് ഷാ തന്നെ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിരുന്നു.
അടുത്ത ലേഖനം
കാനഡയില്‍ അതിശൈത്യം, വിമാനയാത്രക്കാര്‍ മൈനസ് 30 ഡിഗ്രി തണുപ്പില്‍ കുടുങ്ങിയത് 16 മണിക്കൂര്‍