Last Updated:
വെള്ളി, 18 ജനുവരി 2019 (11:19 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്ക് പന്നിപ്പനി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അമിത് ഷാ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചികിത്സയ്‌ക്കായി അദ്ദേഹത്തെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തനിക്ക് പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചുവെന്നും എത്രയും വേഗം തന്നെ സുഖം പ്രാപിക്കുമെന്നാണ് കുരുതുന്നതെന്നും അദ്ദേഹം ട്വിറ്റർ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ഷായുടെ രോഗവിവരം പുറത്തായതിന് പിന്നാലെ സ്ഥിരീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും രംഗത്തെത്തി.
നെഞ്ചിലെ അസ്വസ്ഥത, ശ്വാസതടസം എന്നിവ ബാധിച്ചതിനാലാണ് ബിജെപി അധ്യക്ഷനെ ആശുപത്രിയിലെത്തിച്ചതെന്നാണ് സൂചന. എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം അമിത് ഷായുടെ ആരോഗ്യനില പരിശോധിച്ചുവരികയാണ്.