1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India 74th Republic day celebrations today

ഇന്ത്യന്‍ സേന അശോക ചക്രം നല്‍കുന്നത് ആര്‍ക്കൊക്കെ; ലഭിച്ചിട്ടുള്ളത് നാല്‍പതോളം പേര്‍ക്ക് മാത്രം

India 74th Republic Day Celebrations
യുദ്ധേതര ഘട്ടത്തില്‍ കാട്ടുന്ന വീര്യം, ധീരമായ പ്രവര്‍ത്തനം, സ്വമേധയായുള്ള ത്യാഗം എന്നിവ പരിഗണിച്ചാണ് ഇന്ത്യന്‍ സേന അശോക ചക്രം നല്‍കുന്നത്. യുദ്ധ കാലഘട്ടത്തില്‍ നല്‍കുന്ന പരം വീരചക്രത്തിന് സമാനമാണ് അശോകചക്രവും.
 
മരണാനന്തര ബഹുമതിയായി സൈനികനോ സിവിലിയനോ ഈ ബഹുമതി ലഭിക്കാം. സ്വാതന്ത്ര്യത്തിന് ശേഷം നാല്പതോളം പേര്‍ക്ക് മാത്രമേ അശോക ചക്രം ലഭിച്ചിട്ടുള്ളൂ. സൈനിക ഓഫിസര്‍മാര്‍, സിവിലിയന്മാര്‍, വ്യോമസേനാംഗങ്ങള്‍, റഷ്യ ന്‍ കോസ്മനോട്ടുകള്‍ എന്നിവര്‍ക്ക് ധീരതയ്ക്കുളള ബഹുമതിയായി അശോക ചക്രം ലഭിച്ചിട്ടുണ്ട്.
 
1952 ജനുവരി നാലിന് ആണ് ആശോക ചക്ര ക്ലാസ് 1 എന്ന ബഹുമതി നിലവില്‍ വന്നത്. 1967 ല്‍ ക്ലാസ് അടിസ്ഥാനമാക്കിയുളള സംവിധാനത്തില്‍ നിന്ന് മാറി അശോക ചക്ര എന്ന പേര് നിലവില്‍ വന്നു. കീര്‍ത്തി ചക്ര, ശൌര്യ ചക്ര എന്നിവ ക്ലാസ് 2, ക്ലാസ് 3 അവാര്‍ഡുകളായി നല്‍കാന്‍ തുടങ്ങി. 1999 ഫെബ്രുവരി ഒന്ന് മുതല്‍ അശോക ചക്രം ലഭിച്ചവര്‍ക്ക് മാസം 1400 രൂപ വീതം നല്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
അടുത്ത ലേഖനം
റിപ്പബ്ലിക് ദിനം: തീര്‍ച്ചയായും ഈ വസ്തുതകള്‍ അറിഞ്ഞിരിക്കണം