അഭിറാം മനോഹർ|
Last Modified ബുധന്‍, 25 ജനുവരി 2023 (20:27 IST)
കിഴക്കൻ ലഡാക്കിലെ 65 പട്റോളിംഗ് പോയിൻ്റുകളിൽ 26 എണ്ണത്തിൻ്റെ നിയന്ത്രണം ഇന്ത്യയ്ക്ക് നഷ്ടമായതായി റിപ്പോർട്ട്. ചൈനയുമായുള്ള അതിർത്തി തർക്കം സങ്കീർണ്ണമായി തുടരുന്നതിനിടെയാണ് ഈ റിപ്പോർട് പുറത്തിറങ്ങിയിരിക്കുന്നത്. 3500 കിലോമീറ്ററാണ് ഇന്ത്യ-ചൈന അതിർത്തി.
കാരക്കോറം പാസ് മുതൽ ചുമർ വരെ നിലവിൽ 65 പട്രോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 5–17, 24–32, 37 എന്നീ പോയിന്റുകളാണു പട്രോളിങ് മുടങ്ങിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായതെന്ന് ലേയിലെ എസ്പി പിഡി നിത്യയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഡൽഹിയിൽ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. അതേസമയം പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.