അനുബന്ധ വാര്‍ത്തകള്‍
- മക്കൾ നോക്കിയില്ലെങ്കിൽ ഇഷ്ടധാനം റദ്ദാക്കാം, നിബന്ധന നിർബന്ധമല്ലെന്ന് മദ്രാസ് ഹൈക്കോടതി
- നിയമപരമായ സംരക്ഷണം പുരുഷന്മാര്ക്കെതിരെ സ്ത്രീകളുടെ പുതിയ ആയുധം; ഇക്കാര്യങ്ങള്‍ അറിയണം
- അന്നത്തെ തന്റെ നിലപാട് തെറ്റായിരുന്നു: വീണ്ടും മോദിയെ പ്രശംസിച്ച് ശശി തരൂര്‍, വെട്ടിലായി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം
- Sunitha Williams Return: ഡ്രാഗണ്‍ ഫ്രീഡം പേടകം ഭൂമിയിലേക്കുള്ള യാത്രയില്‍, അണ്‍ഡോക്കിങ് വിജയകരം; സുനിത വില്യംസ് തിരിച്ചെത്തുന്നു
- Bank Holidays: ഒന്ന് നോട്ട് ചെയ്തു വച്ചേക്ക്; തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്ക് അവധിക്ക് സാധ്യത
സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമായി പരിഗണിക്കാന്‍ കഴിയില്ല; വിചിത്ര പരാമര്‍ശവുമായി ഹൈക്കോടതി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പവന്, ആകാശ് എന്നിവര്‍ക്കെതിരെ ബലാത്സംഗം, പോക്സോ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു
സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും സ്ത്രീകളെ തറയിലൂടെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവുകളായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഇപ്രകാരം ചെയ്തവര്‍ക്കു മേല്‍ ബലാത്സംഗ, ബലാത്സംഗശ്രമ കുറ്റങ്ങള്‍ ചുമത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
രണ്ടു യുവാക്കള്‍ക്കെതിരെ കീഴ്ക്കോടതി ചുമത്തിയ പോക്സോ കേസിനെതിരെ നല്കിയ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് റാം മനോഹര്‍ നാരായണന് മിശ്രയാണ് വിവാദ പരാമര്‍ശം നടത്തിയത്. ബലാത്സംഗ ശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും വ്യത്യസ്തമാണെന്നു കോടതി ചൂണ്ടിക്കാട്ടി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പവന്, ആകാശ് എന്നിവര്‍ക്കെതിരെ ബലാത്സംഗം, പോക്സോ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടിയെ ലിഫ്റ്റ് നല്‍കാമെന്നു പറഞ്ഞ് വാഹനത്തില്‍ കയറ്റിയ ഇരുവരും അവളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. ബലാത്സംഗം തെളിയിക്കാന്‍ വ്യക്തമായ തെളിവുകള്‍ ആവശ്യമാണെന്നും ബലാത്സംഗശ്രമവും തയാറെടുപ്പും വ്യത്യസ്തമാണെന്നും കേസ് പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടി.