അജയ് മാക്കന്‍ പാര്‍ട്ടി പദവികള്‍ രാജിവച്ചു, തോല്‍‌വി ഭയന്ന് ബേദി

അജയ് മാക്കന്‍, കിരണ്‍ ബേദി, തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി| vishnu| Last Modified ചൊവ്വ, 10 ഫെബ്രുവരി 2015 (10:01 IST)
തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പിച്ചതോടെ അജയ്‌ മാക്കന്‍ കോണ്‍ഗ്രസിലെ ചുമതലകള്‍ രാജിവച്ചു. എ‌ഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു അജയ് മാക്കന്‍. സദര്‍ ബസാറില്‍ 7000ത്തോളം വോട്ടുകള്‍ക്കാണ് പിന്നില്‍ നില്‍ക്കുന്നത്. ഇതോടെയാണ് മാക്കന്‍ പരാജയം സമ്മതിച്ച് രാജിവച്ചത്. അതേസമയം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ കിരണ്‍ ബേദി പരാജയം രുചിക്കാനൊരുങ്ങുന്നതായാണ് വാര്‍ത്തകള്‍. ബിജെപിയുടെ കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ ബേദി ഏറെ പിന്നിലാണ്.

നിലവില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് പൂജ്യത്തിലേക്ക് പോകുന്നു എന്നതാണ്. 61 സീറ്റുകളിലാണ് എ‌എപി ലീഡ് ചെയ്യുന്നത്. മൊഡി പ്രഭാവം ബിജെപിയെ തുണച്ചില്ല എന്നുമാത്രമല്ല. വെറും 8 സീറ്റുകളിലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 8 സീറ്റുകളാണ് ലഭിച്ചത്. ഈ അവസ്ഥയാണ് ബിജെപിയും നേരിടാന്‍ പോകുന്നത്.

ചിപപ്പോള്‍ അതിലും കുറവ് സീറ്റുകള്‍ മാത്രമെ ബിജെപിക്ക് ലഭിക്കു എന്നാണ് സൂചന. അതേസമയം മുഴുവന്‍ സീറ്റുകളിലും എ‌എപി വിജയിക്കുമെന്ന് പോലും തോന്നുന്ന തരത്തിലാണ് എ‌എപിയുടെ കുതിപ്പ് തുടരുന്നത്. അതേസമയം ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് രാഹുല ഗാന്ധിക്കെതിരെയും പ്രിയങ്കാ ഗാന്ധിക്കനുകൂലമായും മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രവര്‍ത്തകര്‍ എത്തിയത് പാര്‍ട്ടിക്ക് നാണക്കേടായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :