ഡല്‍ഹിയില്‍ 34 സീറ്റില്‍ ജയിക്കുമെന്ന് ബിജെപി

ന്യൂഡല്‍ഹി| Joys Joy| Last Modified ഞായര്‍, 8 ഫെബ്രുവരി 2015 (17:14 IST)
കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 34 സീറ്റില്‍ വിജയിക്കുമെന്ന് ബി ജെ പി. എക്സിറ്റ് പോളുകള്‍ തെറ്റാണെന്ന് ഫലം വരുമ്പോള്‍ മനസ്സിലാകുമെന്നും ബി ജെ പി പറഞ്ഞു.

ഏതായാലും, എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ആം ആദ്‌മി പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കപ്പെട്ട സാഹചര്യം ഞായറാഴ്ച വൈകുന്നേരം ചേരുന്ന ബി ജെ പി വിലയിരുത്തല്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. തലസ്ഥാനത്തെ രാഷ്‌ട്രീയസാഹചര്യവും യോഗത്തില്‍ ചര്‍ച്ചയ്ക്കു വരും.

തെരഞ്ഞെടുപ്പിനു ശേഷം വന്ന ഏഴു എക്സിറ്റ് പോള്‍ ഫലങ്ങളില്‍ അഞ്ച് എണ്ണത്തിലും എ എ പിക്ക് ആയിരുന്നു ഭൂരിപക്ഷം പ്രഖ്യാപിച്ചത്. ഇതിനിടെ, ബി ജെ പി നേതാവ് നിര്‍മല സീതാരാമന്‍ ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയെ അവരുടെ വീട്ടിലെത്തി കണ്ടു. ഡല്‍ഹിയില്‍ വിജയിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം നിര്‍മല സീതാരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :