ന്യൂഡല്‍ഹി|
vishnu|
Last Modified ചൊവ്വ, 10 ഫെബ്രുവരി 2015 (09:19 IST)
ആദ്യത്തെ ഫല സൂചനകള്‍ പുറത്തുവന്നതൊടെ ഡല്‍ഹി എഎപി തൂത്തുവാരുമെന്ന് ഉറപ്പായി. 45 സീറ്റുകളിലാണ് ആം ആദ്മി പാര്‍ട്ടി മുന്നില്‍ നില്‍ക്കുന്നത്. അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹി മന്‍ഡലത്തില്‍ മുന്നില്ലാണ്. അതേ സമയം ആപ്പിനെ നേരിടാന്‍ ബിജെപി ഇറക്കിയ കിരണ ബേദി കൃഷ്ണനഗര്‍ മന്‍ഡലത്തില്‍ പിന്നിലാണ്. ഇത് ബിജെപിയുടെ ഉറച്ച് കോട്ടയായിരുന്നു. ഇത് നഷ്ടപ്പെടുന്നതിനേക്കുറിച്ച് ബിജെപിക്ക് ചിന്തിക്കാനെ കഴിയില്ല.
അതേസമയം കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്റെ തോല്‍വി ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു. 7000ത്തോളം വോട്ടൂകള്‍ക്ക് പിന്നിലാണ് മാക്കന്‍. സദര്‍ ബസാറിലാണ് മാക്കന്‍ മുന്നില്‍ നില്‍ക്കുന്നത്. എഎപിയില്‍ നിന്ന് ബിജെപിയിലെത്തിയ നേതാക്കള്‍ പിന്നിലാണ്. അതേസമയം മറ്റുപാര്‍ട്ടീകളില്‍ നിന്ന് എഎപിയിലെത്തിയ നേതാക്കള്‍ മുന്നിലെത്തിയിരിക്കുന്നു.
ബിജെപി ലീഡ് ചെയ്യുന്ന 12 മന്‍ഡലങ്ങളില്‍ നേരിയ ഭൂരിപക്ഷത്തിലാണ് അവര്‍ നില്‍ക്കുന്നത്. വോട്ടെണ്ണല്‍ കഴിയുമ്പോള്‍ ഇതില്‍ പലതും എഎപി കൊണ്ടുപൊകും എന്നാണ് സൂചന. ഡല്‍ഹിയില്‍ ബിജെപിയുടെ ഉറച്ച കൊട്ടകളില്‍ എഎപി കടന്നുകയറിയത് കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മൂന്നു സീറ്റുകളിലേക്ക് ചുരുങ്ങിയിരികുന്നു.