തോറ്റാലും ജയിച്ചാലും ഉത്തരവാദിത്തം എനിക്ക്: കിരണ്‍ ബേദി

ഡല്‍ഹി, ബിജെപി, എ‌എപി
ന്യൂഡല്‍ഹി| vishnu| Last Modified ചൊവ്വ, 10 ഫെബ്രുവരി 2015 (09:07 IST)
ആദ്യത്തെ ഫല സൂചനകള്‍ ബിജെപിക്ക് എതിരായതൊടെ ഡല്‍ഹിയില്‍ ആം ആദ്മി തരംഗമെന്ന് സൂചന. ഇതോടെ ഡല്‍ഹിഒയില്‍ ബിജെപി തോറ്റാലും ജയിച്ചാലും അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം തനിക്കാണ് എന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ബേദി പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പ് മോഡി സര്‍ക്കാരിന്റെ റഫറണ്ടമല്ല എന്നും അവര്‍ അഭിപ്രായപ്പെട്ടു. അതേസമയം കിരനബേദി നേരിയ തോതില്‍ പിന്നിലാണ് എന്നത് ബിജെപി ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്.

അതേസമയം എ‌എപി പകുതിയോളം സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ബിജെപിക്ക് വന്‍ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. ബിജെപിക്ക് അധികാരത്തിലെത്താന്‍ സാധിക്കില്ല എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുനത്. 11 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലീഡ് ലഭിച്ചിരിക്കുന്നത്. 36 സീറ്റുകളില്‍ എ‌എപി മുന്നില്ലാണ്. 50 സീറ്റുകളിലെ ഫലമാണിപ്പോള്‍ വന്നിരിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :