ഡല്‍ഹിയില്‍ പ്രതിപക്ഷം നാമമാത്രമാകും

ന്യൂഡല്‍ഹി| vishnu| Last Modified ചൊവ്വ, 10 ഫെബ്രുവരി 2015 (09:38 IST)
കേന്ദ്രത്തില്‍ മൊഡി അധികാരത്തിലെത്തിയതുപോലെ ഡല്‍ഹിയില്‍ എ‌എപി അധികാരത്തിലേക്ക് വമ്പന്‍ ഭൂരിപക്ഷത്തൊടെ എത്തുമെന്നുറപ്പായി. ഡല്‍ഹി നിയമസഭയില്‍ 56 സീറ്റുകളിലാണ് ഇപ്പോള്‍ എ‌എപി ലീഡ് ചെയ്യുന്നത്. ഇതില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് ഇനി ആരും പറയുകയില്ല്. 45മുതല്‍ 50 സീറ്റുകള്‍ വരെ എ‌എപിക്ക് ലഭിക്കാനാണ് സാധ്യത. എക്സിറ്റ് പോളുകളേപ്പോലും അതിശയിപ്പിക്കുന്ന ഭൂരിപക്ഷമാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. നാലില്‍ മൂന്ന് ഭൂരിപക്ഷമാണ് എ‌എപിക്ക് ലഭിച്ചിരിക്കുന്നത്.

അങ്ങനെയെങ്കില്‍ ഡല്‍ഹിയില്‍ പ്രതിപക്ഷം നാമമാത്രമായി ചുരുങ്ങു, ബിജെപിക്ക് ഇതുവരെ 12 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യാന്‍ സാധിക്കുന്നത്. ഏറിവന്നാത് 15 സീറ്റുകള്‍ക്കപ്പുറത്തേക്ക് ബിജെപിക്ക് ലഭിക്കില്ലെന്നാണ് സൂചന. നിലവിലെ സാഹചര്യമനുസരിച്ച് കോണ്‍ഗ്രസ് തൂത്തെറിയപ്പെടും എന്നുതന്നെയാണ് ലഭിക്കുന്ന വിവരം.

ഇത് ജനങ്ങളുടെ വിജയമാണെന്നാണ് കെജ്രിവാളിന്റെ പ്രതികരണം. മോഡിയുടെ വിജയയാത്ര ഡല്‍ഹിയില്‍ അവസാനിച്ചു എന്നും കെജ്രിവാള്‍ പറഞ്ഞു. കിരണ്‍ ബേദിയും മാക്കനും തോല്‍ക്കുമെന്നാണ് ഇപ്പോള്‍ വരുന്ന സൂചനകള്‍. 49 ദിവസത്തെ ഭരനത്തിന് തുടര്‍ച്ചനല്‍കാന്‍ സമ്മര്‍ദ്ദങ്ങളില്ലാതെ ഭരിക്കാനാവശ്യമായ ഭൂരിപക്ഷമാണ് ജനങ്ങള്‍ കെജ്രിവാളിന് നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിന് നിലവില്‍ ഒരു സീറ്റില്‍ പോലും ലീഡ് ലഭിച്ചിട്ടീല്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :