1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Airforce india day

വ്യോമ സേനാദിനം: സേനയ്ക്ക് ആശംസകളര്‍പ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി

Airforce
വ്യോമ സേനാദിനത്തില്‍ സേനയ്ക്ക് ആശംസകളര്‍പ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംങ്. വ്യോമ സേനയിലെ എല്ലാ വൈമാനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും തന്റെ ആശംസകള്‍ നേരുന്നതായി പ്രതിരോധ മന്ത്രി ട്വിറ്ററില്‍ അറിയിച്ചു. 
 
88വര്‍ഷത്തെ സേവനമാണ് ഇന്ത്യയുടെ സുരക്ഷയ്ക്കായി വ്യോമസേന നിര്‍വഹിക്കുന്നത്. സേനയുടെ ത്യാഗവും മികവും മറ്റൊന്നിനും അവകാശപ്പെടാന്‍ സാധിക്കാത്തതാണെന്നും ഇന്ത്യയുടെ ആകാശം വ്യോമസേനയില്‍ സുരക്ഷിതമാണെന്നും രാജ്‌നാഥ്‌സിംങ് കുറിച്ചു. ഇത്തവണ വ്യോമസേനയുടെ ഭാഗമായ റാഫേല്‍ യുദ്ധവിമാനങ്ങളാണ് ശ്രദ്ധാ കേന്ദ്രം.
അടുത്ത ലേഖനം
പ്രോട്ടോക്കോളിൽ കുരുങ്ങി വി മുരളീധരൻ, പരാതിയിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്