1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian army kashmir news

കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഹിസ്ബുള്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു

Army
കശ്മീരില്‍ മൂന്ന് ഹിസ്ബുള്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാന്‍ മേഖലയില്‍ ഇന്നുരാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സജാദ് അഹമ്മദ് മല്ല, വസിം അഹമ്മദ് മാഗ്രേ, ജുനൈദ് റഷീദ് വാനി എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്. ഷോപ്പിയാന്‍ ജില്ലയിലെ സുഗാനില്‍ കശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.
 
ഭീകരരോട് കീഴടങ്ങാന്‍ പറഞ്ഞെങ്കിലും സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരരുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മറവ് ചെയ്യുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അടുത്ത ലേഖനം
പാലാ കൈവിടില്ല, നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്‍