1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. air india, plane, hijacking

എയര്‍ ഇന്ത്യ വിമാനം റാഞ്ചുമെന്ന് ഭീഷണി

എയര്‍ ഇന്ത്യ
എയര്‍ ഇന്ത്യയുടെ വിമാനം തട്ടിയെടുക്കുമെന്ന്‌ ഭീഷണി. കമ്പനിയുടെ താനെയിലെ ഓഫീസിലേക്കാണ്‌ ഭീഷണി സന്ദേശമെത്തിയത്‌. വളരെ കുറച്ചുസമയം മാത്രം നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍ 'ഒരു എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക്‌ ചെയ്യും' എന്നു മാത്രമാണ്‌ അജ്‌ഞാതന്‍ വ്യക്‌തമാക്കിയത്‌. വിമാനത്തിന്റെ നമ്പരോ, എവിടെനിന്നും എങ്ങോട്ട്‌ പുറപ്പെടുന്ന വിമാനമാണെന്നോ റാഞ്ചുന്നത്‌ ഏത്‌ ദിവസമാണെന്നോ ഒന്നും അജ്‌ഞാതന്‍ വ്യക്‌തമാക്കിയിരുന്നില്ല.

ഭീഷണ സന്ദേശം ലഭിച്ചതായി എയര്‍ ഇന്ത്യ അധികൃതര്‍ സ്‌ഥിരീകരിച്ചു. എന്നാല്‍ ഇതൊരു വ്യാജ ഭീഷണിയാണെന്നാണ്‌ അധികൃതരുടെ വിശദീകരണം. ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ താനേ പോലീസില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതായും അധികൃതര്‍ വ്യക്‌തമാക്കി. ഭീഷണിയെ തുടര്‍ന്ന്‌ എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷയും ശക്‌തമാക്കിയിട്ടുണ്ട്‌.
About Writer
VISHNU N L