Adani group crisis: അദാനി ഗ്രൂപ്പിൻ്റെ നഷ്ടം 8 ലക്ഷം കോടിയിലേക്ക്, ബോണ്ട് സ്വീകരിക്കില്ലെന്ന് സിറ്റി ബാങ്ക്, ഇന്ത്യൻ ബാങ്കുകളോട് വിശദീകരണം തേടി ആർബിഐ

അഭിറാം മനോഹർ| Last Updated: വ്യാഴം, 2 ഫെബ്രുവരി 2023 (13:16 IST)
അദാനി എൻ്റർപ്രൈസ് ഓഹരികളുടെ എഫ്പിഒ നിർത്തിവെച്ചതിന് പിന്നാലെ ആഴ്ചയിലെ നാലാം വ്യാപരദിനത്തിലും അദാനി ഗ്രൂപ്പ് ഓഹരികളിൽ കൂട്ടവിൽപ്പന. ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതിന് ശേഷം 10,000 കോടി ഡോളറോളമാണ് അദാനിക്ക് ഓഹരിവിപണിയിൽ നഷ്ടമായത്. ഇന്ത്യൻ രൂപ 8 ലക്ഷം കോടി രൂപയാണ് അദാനിയ്ക്ക് നഷ്ടമായത്.

അദാനി എൻ്റർപ്രൈസിൻ്റെ ഓഹരികൾ ഇന്ന് 10 ശതമാനത്തോളമാണ് ഇടിഞ്ഞത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള അംബുജ സിമെൻ്സ്, എസിസി സിമെൻ്സ് എന്നീ ഓഹരികൾ മാത്രമാണ് ലാഭത്തിൽ വ്യാപാരം നടത്തുന്നത്. ക്രെഡിറ്റ് സ്വിസിന് പിന്നാലെ സിറ്റി ബാങ്കും പ്രഖ്യാപിച്ചത് അദാനി ഗ്രൂപ്പിന് തിരിച്ചടിയായിരിക്കുകയാണ്. അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരികളുടെയും ബോണ്ടുകളുടെയും വില താഴുന്ന പശ്ചാത്തലത്തിലാണ് നടപടി. അതേസമയം ഫോവ്ബ്സ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ മൂന്നിൽ നിന്നും അദാനി പതിനാറാം സ്ഥാനത്തെത്തി.69 ബില്യൺ ഡോളറാണ് അദാനിയുടെ സമ്പാദ്യം. ഒരു ദിവസം കൊണ്ട് 19.7 ബില്യൺ ഡോളറാണ് അദാനിക്ക് നഷ്ടമായത്. 83.4 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനിയാണ് നിലവിൽ ഇന്ത്യക്കാരിൽ ഏറ്റവും സമ്പന്നനായ വ്യക്തി.ഫോബ്സ് പട്ടികയിൽ മുകേഷ് അംബാനി പത്താം സ്ഥാനത്താണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :