അദാനി ഗ്രൂപ്പിന് പണം നൽകിയ ബാങ്കുകളോട് വിശദീകരണം തേടി ആർ ബി ഐ

അഭിറാം മനോഹർ| Last Modified വ്യാഴം, 2 ഫെബ്രുവരി 2023 (12:46 IST)
അദാനി ഗ്രൂപ്പിന് പണം കടം നൽകിയ മുൻനിര ബാങ്കുകളോട് വിശദീകരണം തേടി ആർബിഐ. വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് ഈ വിവരം റിപ്പോർട്ട് ചെയ്യുന്നത്. വിപണിയിൽ ഇന്നും അദാനി ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അധിക ഓഹരിയായ സമാഹരണം അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.

എഫ് പി ഒ പിൻവലിച്ചതിന് പിന്നാലെ അദാനി ഗ്രൂപ്പിൻ്റെ കടപ്പത്രങ്ങൾ പണയമായി സ്വീകരിക്കില്ലെന്ന് ക്രെഡിറ്റ് സ്വിസിന് പിന്നാലെ സിറ്റി ബാങ്കും പ്രഖ്യാപിച്ചത് അദാനി ഗ്രൂപ്പിന് തിരിച്ചടിയായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന് പണം നൽകിയ ബാങ്കുകളോട് റിസർവ് ബാങ്ക് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :