നോട്ടു നിരോധനത്തെക്കുറിച്ച് മുന്‍നിര വ്യവസായികള്‍ അറിഞ്ഞിരുന്നു; അദാനിയും അംബാനിയും നേരത്തെ തന്നെ കള്ളപ്പണം മാറ്റിയിരുന്നെന്നും ബിജെപി എം എല്‍ എ

നോട്ടു നിരോധനത്തെക്കുറിച്ച് അദാനിയും അംബാനിയും അറിഞ്ഞിരുന്നു

കോട്ട| Last Modified വ്യാഴം, 17 നവം‌ബര്‍ 2016 (13:28 IST)
രാജ്യത്ത് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതിനെക്കുറിച്ച് മുന്‍നിര ബിസിനസുകാര്‍ അറിഞ്ഞിരുന്നെന്ന് ബി ജെ പി എം എല്‍ എ. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബി
ജെ പി എം എല്‍ എ ഭവാനി സിങ് ആണ് വിവാദമായ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഭവാനി സിങ് ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറംലോകം അറിഞ്ഞത്. കോണ്‍ഗ്രസ് അനുയായി എന്ന് അവകാശപ്പെടുന്നയാളാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

മുകേഷ് അംബാനി, ഗൌതം അദാനി എന്നിവരെ പോലുള്ള രാജ്യത്തെ മുന്‍നിര ബിസിനസുകാര്‍ നോട്ട് നിരോധിക്കുന്നത് നേരത്തെ അറിഞ്ഞിരുന്നു. ഇവരൊക്കെ നേരത്തെ തന്നെ തങ്ങളുടെ കള്ളപ്പണം മാറ്റിയിട്ടുണ്ടാകുമെന്നും എം എല്‍ എ തുറന്നടിക്കുന്നു.

ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെ നോട്ട് പിന്‍വലിച്ചതിനെ ഭവാനി സിങ് വിമര്‍ശിക്കുന്നു. വലിയ അഴിമതി നോട്ടു നിരോധനത്തിനു പിന്നില്‍ നടന്നതായും നോട്ട് നിരോധിക്കാനുള്ള തീരുമാനം ബി ജെ പി നേതാക്കള്‍ക്ക് ചോര്‍ത്തിയതായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ ആരോപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :