ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുത്തു

ഇന്ത്യ - ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന് ഇന്ന് രാജ്‌കോട്ടില്‍ തുടക്കം

rajkott, india, england, test രാജ്‌കോട്ട്, ഇന്ത്യ, ഇംഗ്ലണ്ട്, ടെസ്റ്റ്
രാജ്‌കോട്ട്| സജിത്ത്| Last Modified ബുധന്‍, 9 നവം‌ബര്‍ 2016 (10:27 IST)
- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരത്തിന് രാജ്‌കോട്ടിലെ സൌരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ തുടക്കം. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. 12 ഓവറില്‍ വിക്കറ്റ് നഷ്ടം കൂ‍ടാതെ 42 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 21 റണ്‍സുമായി ഹസീബ് ഹമീദും 20 റണ്‍സുമായി അലിസ്റ്റെര്‍ കുക്കുമാണ് ക്രീസില്‍.

കഴിഞ്ഞ തവണ സ്വന്തം നാട്ടില്‍ നടന്ന പരമ്പരയില്‍ ഇംഗ്ലണ്ടില്‍ നിന്നേറ്റ അപ്രതീക്ഷിത തോല്‍വി മനസില്‍ വെച്ചാണ് കോഹ്ലിയും സംഘവും ഇറങ്ങുന്നത്. എന്നാല്‍ 2012 ലെ നേട്ടം ഭാഗ്യത്തിന്റേത് മാത്രമായിരുന്നില്ലെന്നത് തെളിയിക്കുകയാണ് ഇംഗ്ലീഷ് പടയുടെ വരവ്. ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന കഴിഞ്ഞ മൂന്ന് പരമ്പരകളിലും ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :