ന്യൂഡൽഹി|
aparna shaji|
Last Modified ഞായര്‍, 13 നവംബര്‍ 2016 (11:48 IST)
രാജ്യത്ത് നിന്നും 500, 1000 നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിയെ പിന്തുണച്ച് ബോളിവുഡ് സുന്ദരി ഐശ്വര്യ റായ്. രാജ്യത്തെ അഴിമതിയും കള്ളപ്പണവും നിരോധിക്കുന്നതിനായി ശക്തമായ നടപടി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നുവെന്ന് ഐശ്വര്യ വ്യക്തമാക്കി. രാജ്യത്തിന്റെ പുരോഗതിക്കായുള്ള ഈ നടപടിയിൽ പൗരനെന്ന നിലയിൽ അഭിമാനിക്കുന്നുവെന്നും പൊതുവായ കാഴ്ചപ്പാടിൽ രാജ്യം ഇക്കാര്യം തിരിച്ചറിയണമെന്നും ഐശ്വര്യ വ്യക്തമാക്കി.
നോട്ട് നിരോധനത്തെ പിന്തുണച്ച് ബോളിവുഡ് താരം ആമിർ ഖാനും നേരത്തേ രംഗത്തെത്തിയിരുന്നു. നോട്ടു നിരോധനം നടപ്പിലാക്കിയതെങ്കില്‍ കുറച്ച് കാലത്തെ ബുദ്ധിമുട്ട് ജനം സഹിക്കണമെന്നും പുതിയ തീരുമാനത്തില്‍ കേന്ദ്രത്തിനൊപ്പം നില്‍ക്കണമെന്നുമായിരുന്നു ആമിർ പറഞ്ഞത്. കള്ളപ്പണം തന്റെ കയ്യില്‍ ഇല്ലെന്നും അതിനാല്‍ ഈ തീരുമാനം തന്നെ ബാധിക്കില്ലെന്നം അമീര്‍ പറഞ്ഞു.
കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 1000,500 നോട്ടുകള്‍ നിരോധിച്ച് കൊണ്ട് പ്രധാനമന്ത്രിയാണ് പ്രഖ്‌യാപനം നടത്തിയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. അസഹിഷ്ണുതാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടിയ ആമിര്‍ കേന്ദ്രത്തിന് പിന്തുണയുമായി എത്തിയത് ശ്രദ്ധേയമാണ്.