അനുബന്ധ വാര്‍ത്തകള്‍
- 2021 Astrology Prediction: ചിങ്ങം രാശിക്കാർക്ക് 2021 എങ്ങനെ ? അറിയു !
- ക്യാച്ചെടുക്കാന്‍ തടസം നിന്ന സഹതാരത്തെ തല്ലാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് താരം
- രജനീകാന്തിന്റെ പാർട്ടി മക്കൾ സേവൈ കക്ഷി; ചിഹ്നം ഓട്ടോറിക്ഷ
- തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയില്‍ 28,643 പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്തു
- 24 മണിക്കൂറിനിടെ 22,065 പേർക്ക് രോഗബാധ, 34,477 പേർക്ക് രോഗമുക്തി, രാജ്യത്ത് കൊവിഡ് ബാധിതർ 99 ലക്ഷം കടന്നു
നടി വിജെ ചിത്രയുടെ മരണത്തില്‍ ഭര്‍ത്താവ് ഹേംനാഥ് അറസ്റ്റില്‍
നടി വിജെ ചിത്രയുടെ മരണത്തില്‍ ഭര്‍ത്താവ് ഹേംനാഥ് അറസ്റ്റില്‍. ആറുദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. ചിത്രയ്ക്ക് മാനസിക പീഡനം ഏല്‍പ്പിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 9പുലര്‍ച്ചെയാണ് ചെന്നൈയിലെ നസ്രത്ത് പേട്ടിലെ ഹോട്ടലില്‍ നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നേരത്തേ ഹേംനാഥിനെതിരെ ചിത്രയുടെ കുടുംബവും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ദിവസവും ഇവര്തമ്മില് വാക്കുതര്‍ക്കം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണദിവസം ടിവി പരിപാടി കഴിഞ്ഞ് അര്‍ധരാത്രിയോടെയാണ് ചിത്ര റൂമില്‍ വന്നത്. പിന്നീട് ബാത്റൂമില്‍ കയറിയ ചിത്ര വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഹോട്ടല്‍ ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.