പിതാവ് മുറിച്ച കമുക് വീണു മകന് ദാരുണാന്ത്യം

എ കെ ജെ അയ്യർ| Last Modified ഞായര്‍, 9 ജൂലൈ 2023 (15:11 IST)
കണ്ണൂർ: പിതാവു മുറിച്ച കമുക് വീണു ഒമ്പതു വയസുള്ള മകൻ മരിച്ചു. പരിയാരം ഏര്യം വലിയപള്ളിക്കടുത്തു കല്ലടത്ത് നാസർ - ജുബൈരിയ ദമ്പതികളുടെ മകൻ പി.എം.മുഹമ്മദ് ജുബൈർ ആണ് മരിച്ചത്. ഏറിയ വിദ്യാമിത്രം യു.പി.സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ജുബൈർ.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വീടിനു മുന്നിൽ അപായകരമായ രീതിയിൽ നിന്ന കമുക് മുറിച്ചപ്പോഴായിരുന്നു അപകടമുണ്ടായത്. മുറിച്ച കമുക് ദിശതെറ്റി വീടിനു നേർക്ക് വീഴുകയായിരുന്നു. ഇവിടെ നിന്ന ജുബൈർ ഓടിമാറാൻ ശ്രമിക്കുന്നതിനിറെ ദേഹത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഏഴരയോടെ മരിച്ചു. സഹോദരങ്ങൾ നാജ, മുഹമ്മദ് നജിഹ്





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :