സ്‌കൂൾ വളപ്പിലെ മരം ദേഹത്ത് വീണു വിദ്യാർത്ഥിനി മരിച്ചു

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 3 ജൂലൈ 2023 (19:02 IST)
കാസർകോട്: സ്‌കൂൾ വളപ്പിലെ മരം ദേഹത്ത് വീണു വിദ്യാർത്ഥിനി മരിച്ചു സ്‌കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി ആയിശത്ത് മിൻഹാ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് സ്‌കൂൾ വിട്ടു വീട്ടിലേക്ക് മടങ്ങിയ സമയത്തായിരുന്നു അപകടം,

റോഡിലേക്കുള്ള വഴിയരുകിൽ നിന്ന ഉപ്പിലി മരം കടപുഴകി കുട്ടിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. ഈ സമയം നിരവധി കുട്ടികൾ സ്‌കൂളിൽ നിന്ന് പുറത്തേക്കു വരുന്നുണ്ടായിരുന്നു എങ്കിലും മറ്റുള്ളവർക്ക് അപകടമുണ്ടായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :