1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accidental-Death, Thrissur, Elavalli

തെങ്ങു വീണു വയോധികയ്ക്ക് ദാരുണാന്ത്യം

Accidental-Death
തൃശൂർ: മഴയിലും ശക്തമായ കാറ്റിലും തെങ്ങു കടപുഴുകി വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന എൺപതുകാരി മരിച്ചു. തൃശൂർ എളവള്ളിയിൽ മണച്ചാൽ പാട്ടത്തിൽ വീട്ടിൽ കാലിക്കുട്ടിയാണ് കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ മരിച്ചത്.

റോഡരുകിലെ വീട്ടു പറമ്പിൽ നിന്ന തെങ്ങു ശക്തമായ കാറ്റിൽ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആദ്യം തൃശൂരിലെ സ്വാകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. റോഡിലൂടെ നടന്നുവരികയായിരുന്ന ഇവരുടെ ദേഹത്തു അയല്പക്കത്തെ വീട്ടിലെ തെങ്ങാണ് വീണത്.  
അടുത്ത ലേഖനം
ആധാര്‍ പുതുക്കാന്‍ ഇനി രണ്ട് ദിവസം കൂടി മാത്രം സമയം, ചെയ്യേണ്ടത് ഇങ്ങനെ