വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു 60 കാരൻ മരിച്ചു

എ കെ ജെ അയ്യർ| Last Modified വെള്ളി, 30 ജൂണ്‍ 2023 (18:06 IST)
കൊല്ലം: വന്യമൃഗങ്ങൾ കടക്കാതിരിക്കാനായി കൃഷിയിടത്തിൽ ചുറ്റും സ്ഥാപിച്ച വൈദ്യുത വെളിയിൽ നിന്ന് ഷോക്കേറ്റ്റ്‌ അറുപതുകാരനായ കർഷകൻ മരിച്ചു. പഞ്ചായത്തിലെ ഉറുകുന്ന് ഗ്രീൻവാലിക്കടുത്ത് ജോയ് വിലാസത്തിൽ ജോർജ്ജുകുട്ടി ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

ദേശീയപാതയോട് ചേർന്നു ഇയാൾക്ക് സ്വന്തമായുള്ള ഒരേക്കറോളം വരുന്ന കൃഷിഭൂമിക്കു ചുറ്റും അലൂമിനിയം കമ്പി വലിച്ചുകെട്ടി വൈദ്യുതി കടത്തിവിട്ടിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഇയാൾ കൃഷിസ്ഥലത്തേക്ക് കയറുമ്പോൾ വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു എന്നാണു സൂചന. തെന്മല പോലീസ് കേസെടുത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :