യുവതി കുളത്തിൽ മരിച്ച നിലയിൽ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 7 ജൂലൈ 2023 (18:58 IST)
ആലപ്പുഴ: ഇരുപത്തിരണ്ടുകാരിയായ യുവതിയെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടവനത്തറ സ്വദേശി അശ്വതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ലേക് ഷോർ ആശുപത്രി ജീവനക്കാരിയാണ്.

വീട്ടിൽ നിന്ന് കേവലം നൂറു മീറ്റർ മാത്രം അകലെയുള്ള കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ ജോലിക്ക് എത്താത്തതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് മാതാവിനെ ഫോൺ ചെയ്തു വിവരം തിരക്കിയിരുന്നു. തുടർന്നുണ്ടായ അന്വേഷണത്തിലാണ് ഇവരുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. കുഞ്ഞുമോൻ - ലത ദമ്പതികളുടെ മകളായ അശ്വതിയുടെ സഹോദരൻ അനന്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :