1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Accident Kurnool Andhrapradesh

ആന്ധ്രാപ്രദേശില്‍ റോഡപകടം: 14 പേര്‍ മരിച്ചു

Accident
കര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ മദര്‍പുരി ഗ്രാമത്തിലെ ദേശീയപാതയില്‍ ഉണ്ടായ റോഡപകടത്തില്‍ പതിനാലു പേര്‍ മരിച്ചു. ട്രക്കും ബസുമായി കൂട്ടിയിടിച്ചാണ് ഒരു കുട്ടി ഉള്‍പ്പെടെ ഇത്രയധികം പേര് മരിച്ചത്.
 
ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകട സമയത് വാഹനത്തില്‍ പതിനെട്ടു പേര്‍  മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ചിറ്റൂര്‍ ജില്ലയില്‍ നിന്ന് ബേസില്‍ അജ്മീരിലേക്ക് പോകുന്നവരായിരുന്നു അപകടത്തില്‍ പെട്ടത്.
 
ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതോ ടയര്‍ പൊട്ടിയത് മൂലം ബസിന്റെ നിയന്ത്രണം വിട്ടതോ ആകാം അപകടത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ടൂള്‍ കിറ്റ് കേസ്: 21വയസുകാരിയായ പരിസ്ഥിതി പ്രവര്‍ത്തക അറസ്റ്റില്‍