അനുബന്ധ വാര്‍ത്തകള്‍
- ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം
- ക്ലീനറായി ജോലി ചെയ്തിരുന്ന ലോറിയുമായി 14കാരൻ മുങ്ങി; ഒടുവിൽ ഡീസൽ തീർന്നതോടെ കിട്ടിയത് ഉഗ്രൻ പണി !
- മയക്കുമരുന്ന് നല്കി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സഹപ്രവര്‍ത്തകര്‍ അറസ്റ്റില്‍
- ‘വാവയ്ക്ക് ചേട്ടന്റെ വിവാഹ സമ്മാനം, ഇഷ്ടമാരുന്നു ഒരുപാട്‘; തേച്ചിട്ട് പോയ കാമുകിയുടെ വീടിനു മുന്നിൽ യുവാവിന്റെ കടുംകൈ
- കേരളത്തിലെ ഡാമുകൾ സുരക്ഷിതം; വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറി
ലിഫ്റ്റ് നൽകി കെണിയിൽ വീഴ്ത്തി സഹപ്രവർത്തകർ; യുവതി കൂട്ടബലാത്സംഗത്തിനിരയായി
ഡൽഹി: ഡൽഹിയിൽ യുവതിയെ സഹപ്രവർത്തകർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഡൽഹിയിലെ ദ്വാരകയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. ബ്രിജു വിനോദ് കുമാർ എന്നിവർ ചേർന്നാണ് സഹപ്രവർത്തകയായ യുവതിയെ മയക്കുമരുന്ന് നൽകി പീഡനത്തിനിരയാക്കിയത്.
ശനിയാഴ്ച രാത്രി ഓഫീസിൽ നിന്നിറങ്ങിയ യുവതിയെ വീട്ടിലെത്തിക്കാം എന്നുപറഞ്ഞ് ഇരുവരും കൂടെക്കൂട്ടുകയായിരുന്നു. പിന്നീട് ശീതള പാനിയത്തിൽ മയക്കുമരുന്ന് കലർത്തി യുവതിക്കു നൽകി. ഇതോടെ
പ്രതികരിക്കാനാവാത്ത അവസ്ഥയിലായ യുവതിയെ ഇരുവരും ചേർന്ന് ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടിപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
സംഭവ ശേഷം യുവതിയെ വസന്ത് കുഞ്ചിൽ ഇരുവരും ഇറക്കിവിട്ടു. ഏറെ പണിപ്പെട്ടാണ് യുവതി പിന്നീട് വീട്ടിലെത്തിച്ചേർന്നത്. വീട്ടിലെത്തിയതോടെ താൻ നേരിട്ട അതിക്രമം യുവതി ബന്ധുക്കളോട് തുറന്നു പറയുകയായിരുന്നു. ഇതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. വൈദ്യ പരിശോധന നിന്നും യുവതി കൂട്ട ബലാത്സംഗത്തിനിരയായതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.