Sumeesh|
Last Updated:
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (12:40 IST)
ആഗ്ര: ക്ലീനറായി ജോലി ചെയ്തിരുന്ന ചരക്കുലോറി കവർന്ന് പതിനാല് കാരന്റെ ഊരുചുറ്റൽ. ഒടുവിൽ ഡീസൽ തീർന്നതോടെ പയ്യൻ പൊലീസിന്റെ പിടിയിലാവുകയും ചെയ്തു. ഉത്തർ പ്രദേസിലെ ഹത്‌റാവിൽ വച്ച് ലോറിയുടെ സ്റ്റെപ്പിനി ടയർ വിൽക്കുന്നതിനിടെയണ് 14 കാരനെ പൊലീസ് പിടിക്കുന്നത്. ഇതിനോടകം 138 കിലോമീറ്റർ മോഷ്ടാവ് ലോറിയുമായി സഞ്ചരിച്ചിരുന്നു.
റഫ്രിജറേറ്ററുകളുമായി പോവുകയായിരുന്നു ലോറി. ഡ്രൈവർ ട്രാൻസ്പോർട്ട് കമ്പനികളുമായി ഇടപാട് നടത്താൻ ഇറങ്ങിയതോടെ 14കാരൻ ലോറിയുമായി രക്ഷപ്പെടുകയായിരുന്നു. 100 രൂപ മാത്രമാണ് ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നത്. ഡീസൽ തീർന്നതോടെ സ്റ്റെപ്പിനി ടയർ വിറ്റ് ഡീസലടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാവ് പിടിയിലായത്.
ഹരിയാന രജിസ്ട്രേഷൻ വാഹനം കണ്ടതോടെ പൊലീസ് വിശദമായി ചൊദ്യം ചെയ്തതോടെ കുടുംബ പ്രാരാബ്ദം കാരണം ലോറി മോഷ്ടിച്ചതാണെന്ന് കൌമാരക്കാരൻ സാമ്മതിച്ചു. ഉത്തർ പ്രദേശിലെ എട്ടയിലെത്തി വാഹനത്തിന് വ്യാജ രേഖകൾ ഉണ്ടാക്കി വിൽക്കുകയായിരുന്നു ലക്ഷ്യം എന്ന് മോഷ്ടാവ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.