ന്യുഡല്‍ഹി|
Last Modified ശനി, 19 ജൂലൈ 2014 (12:03 IST)
വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ ആംആദ്മി നേതാക്കള്‍ അറസ്റ്റില്‍. ഡല്‍ഹി യൂണിറ്റ് സെക്രട്ടറി ദിലീപ് പാണ്ഡെ, മറ്റു രണ്ട് നേതാക്കള്‍, മൂന്ന് പ്രവര്‍ത്തകര്‍ എന്നിവരാണ് അറസ്റ്റിലായത്. ദക്ഷിണ ഡല്‍ഹിയിലെ ജാമിയ നഗറില്‍ അപകീര്‍ത്തികരമായ പോസ്റ്റര്‍ പ്രചരിപ്പിച്ചുവെന്ന കേസില്‍ ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്നാല്‍ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ് പൊലീസ് നടപടിയെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ഐപിസി 153, 295 സെക്ഷനുകളനുസരിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. അറസ്റ്റ് ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് എഎപി നേതാവ് മനീഷ് ശിശോദിയ പറഞ്ഞു.
വിവാദ പോസ്റ്ററുകളുമായി പാര്‍ട്ടിക്ക് ബന്ധമില്ല. സംഭവത്തില്‍ കുറ്റവാളികളെ അറസ്റ്റു ചെയ്യണം. എന്നാല്‍ എന്തിനാണ് എഎപി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുന്നതെന്നും ശിശോദിയ ചോദിച്ചു.
അറസ്റ്റില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹിയില്‍ ബിജെപിയുടെ പദ്ധതി പൊളിച്ചതിന് പ്രതികാരമായി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്യുകയാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു.